മുടപുരം :ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിതിന്റെ നേതൃത്വത്തിലുള്ള പരിശോധനയിൽ 17 പേർക്കു കൂടി കൊവിഡ് കണ്ടെത്തി.അഞ്ചുതെങ്ങിൽ 45 പേരുടെ ആൻ്റിജൻ പരിശോധനയിൽ 4 പേർക്കും ചിറയിൻകീഴ് താലൂക്കാശുപത്രിയിലെ 74 പേരുടെ ആൻ്റിജൻ പരിശോധനയിൽ 9 പേർക്കും വക്കം റൂറൽ ഹെൽത്ത് സെൻ്ററിൽ നടന്ന 45 പേരുടെ ആൻറിജൻ പരിശോധനയിൽ 4 പേർക്കും രോഗം കണ്ടെത്തി.14 പേരുടെ ആർ. റ്റി. പി .സി .ആർ പരിശോധനയുടെ ഫലം അടുത്ത ദിവസം ലഭിക്കും.അഞ്ചുതെങ്ങ് കമ്യൂണിറ്റി ഹെൽത്ത് സെൻ്ററിലെ ഡോക്ടർ ഉൾപ്പെടെയാണ് നാലുപേർക്ക് രോഗം.