vld-2

വെള്ളറട: പ്ളസ് ടു വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഡാലുമുഖം പാട്ടംതലയ്ക്കൽ കിഴക്കേക്കര പുത്തൻവീട്ടിൽ മധു ,രുഗ്മിണി ദമ്പതികളുടെ മകൾ അശ്വതി (17) യെയാണ് ഇന്നലെ ഉച്ചയോടെ വീട്ടിലെ ബാത്ത്റൂമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. വെള്ളറട സ്വകാര്യ സ്കൂളിലെ പ്ളസ് ടു വിദ്യാർത്ഥിനിയാണ് . മൃതദേഹം മെഡിക്കൽ കോളേജിൽ മോർച്ചറിയിൽ . ഇന്ന് ആർ ഡി ഒ യുടെ സാന്നിദ്ധ്യത്തിൽ ഇൻക്വസ്റ്റ് നടത്തും. ആശ്രിത് സഹോദരനാണ്.