നെടുമങ്ങാട് :ഗ്രാമ പഞ്ചായത്ത് മെമ്പർ, പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് അംഗം എന്നീ നിലകളിൽ തുടർച്ചയായി 25 വർഷം പൂർത്തിയാക്കിയ ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ആനാട് ജയനു ആനാട് നിവാസികൾ സ്വീകരണം നൽകി.ജന്മനാടിനു വേണ്ടി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും പത്രപ്രവർത്തകനുമായ ആനാട് ശശി ജയനെ പൊന്നാട അണിയിച്ച് ഉപഹാരം നൽകി ആദരിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ്, ബ്ലോക്ക് മെമ്പർ ആർ.ജെ. മഞ്ചു, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അക്ബർഷാ, ടി.സിന്ധു, മൂഴി സുനിൽ, മുൻ പ്രസിഡന്റ് ആനാട് ജി. ചന്ദ്രൻ,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആർ. അജയകുമാർ,അബിൻ ഷീരജ്, ഹുമയൂൺ കബീർ, നഗരസഭാ കൗൺസിലർ ടി.അർജുനൻ, കെ.ജെ.ബിനു, നെട്ടറക്കോണം ഗോപാലകൃഷ്ണൻ,ആനാട് രാജൻ തുടങ്ങിയവർ സംസാരിച്ചു ആർ.സുനു അദ്ധ്യക്ഷത വഹിച്ചു.പി.ബൈജു സ്വാഗതവും കെ.അനൂപ് നന്ദിയും പറഞ്ഞു.