തിരുവനന്തപുരം: കഴിഞ്ഞ 41 മാസമായി കുടിശികയായ ജീവനക്കാരുടെ ശമ്പള പരിഷ്കരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കേരള ബാങ്ക് ജീവനക്കാർ 30ന് പണിമുടക്കും. കേരള ബാങ്കിൽ ലയിക്കാത്ത മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരും പണിമുടക്കും. ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് കോൺഗ്രസിന്റെയും ജില്ലാ സഹകരണ ബാങ്ക് എംപ്ലോയിസ് യൂണിയന്റെയും ആഭിമുഖ്യത്തിലാണ് പണിമുടക്ക്. മൂന്ന് ഗഡു ക്ഷാമബത്ത അനുവദിക്കുക, കേരള ബാങ്ക് രൂപീകരണത്തോടെ തടഞ്ഞുവച്ച ജീവനക്കാരുടെ സ്ഥാനക്കയറ്രം അനുവദിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിക്കുന്നുണ്ട്. ആവശ്യം അനുവദിച്ചില്ലെങ്കിൽ നവംബർ 5,6 ന് പണിമുടക്ക് നടത്തുമെന്നും സംഘടനകൾ അറിയിച്ചു.