നാഗർകോവിൽ: കുളിക്കാനിറങ്ങിയ മലയാളി താമ്രപർണി നദിയിൽ മുങ്ങി മരിച്ചു. വെഞ്ഞാറമൂട് പുളമ്പാറ സ്വദേശി വിജയൻ ആശാരിയുടെ മകൻ ദീപു (32)ആണ് മരിച്ചത്. ദീപു ഞാറാവിളയിലുള്ള പട്ടുറയിൽ താമസിച്ചാണ് ജോലി നോക്കുന്നത്. ഞായറാഴ്ച്ച വൈകുന്നേരം കുളിക്കാനായി ദീപു നദിയിൽ ഇറങ്ങിയപ്പോൾ കാൽ തെന്നി ആഴമുള്ള സ്ഥലത്ത് വീഴുകയായിരുന്നു. മാർത്താണ്ഡം പൊലീസും കുഴിത്തുറ ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ചേർന്ന് ഇന്നലെ വൈകുന്നേരം ആറുമണിയോടെ മൃതദേഹം കണ്ടെടുത്തു.