പാറശാല: കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ ബില്ലിനെതിരെ യൂത്ത് കോൺഗ്രസ് ചെങ്കൽ ആവണക്കിൻവിള യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജനകീയ പ്രതിരോധം കെ.പി.സി.സി സെക്രട്ടറി ആർ. വത്സലൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നെയ്യാറ്റിൻകര നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് വിനീത് കൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. ആറയൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വൈ.ആർ. വിൻസെന്റ്, കർഷക കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എ. ക്ലമൻറ്, ദിലീപ്, ഷിജു, ജയ്സൻ, അബിൻ, ബിജിൻ, അജിത്ത്, പൊൻവിള ജയ്സൺ, പൊൻവിള അനിൽ രാജ് തുടങ്ങിയവർ സംസാരിച്ചു. ജില്ലയിലെ ഏറ്റവും വലിയ പാടശേഖരമായ ചെങ്കൽ ഗ്രാമ പഞ്ചായത്തിലെ കീഴമ്മാകം ഏലായിലാണ് വേറിട്ട സമരവുമായി യൂത്ത് രംഗത്ത് വന്നത്. കർഷക ദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് യുവാക്കളും കർഷകരുമടക്കം നൂറുകണക്കിന് പേർ പ്രതിരോധ സമര പരിപാടിയിൽ പങ്കെടുത്തു.