നെയ്യാറ്റിൻകര:കെ.പി.സി.സി വിചാർ വിഭാഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.പി.ബാലസുബ്രഹ്മണ്യം അനുസ്മരണ സമ്മേളനവും സംഗീതാർച്ചനയും സംഘടിപ്പിച്ചു.നെയ്യാറ്റിൻകരയിൽ സംഘടിപ്പിച്ച സമ്മേളനം ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ ഉദ്ഘാടനം ചെയ്തു.ജില്ലാ ചെയർമാൻ വിനോദ് സെന്നിന്റെ അദ്ധ്യക്ഷതയിൽ ടി.എസ്.ലിവിൻസ് കുമാർ,സുമ കുമാരി,എം.സി.സെൽവരാജ്,പത്മകുമാർ, ഇരുമ്പിൽ ശ്രീകുമാർ ,തലയൽ പ്രകാശ്, ജി.എം.സുഗുണൻ, വിനീത് കൃഷ്ണ തുടങ്ങിയവർ സംസാരിച്ചു.കവി സുമേഷ് കൃഷ്ണൻ,രചന വേലപ്പൻ നായർ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.നെയ്യാറ്റിൻകര മനോജ് കുമാർ,മനോഹരൻ,സജി,കുമാരി അർച്ചന,അശ്വിൻ കൃഷ്ണ തുടങ്ങിയവർ എസ്.പിയുടെ ഗാനങ്ങൾ ആലപിച്ചു.