കൊച്ചി: കൊവിഡ് മൂലം വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിപിക്കാത്തതിനാൽ ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള തൊഴിൽ കരവും കടമുറി വാടകയും കൊവിഡ് കഴിഞ്ഞ് പൂർവ്വസ്ഥിതിയിലാക്കുന്നത് വരെ ഇളവ് ചെയ്തു നൽകണമെന്ന് കോർപറേഷൻ മേയർ സൗമിനി ജെയിനിനോടും ഡപ്യൂട്ടി മേയർ പ്രേംകുമാറിനോടും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കലൂർ യൂണിറ്റ് ആവശ്യപ്പെട്ടു.