കോവളം: വിഴിഞ്ഞം തീരത്ത് അപ്രതീക്ഷിതമായി ഇന്നലെ നെയ്‌മീനിൻെയും വേളാവിന്റെയും ചാകര. ആദ്യമായാണ് തട്ടുമടിയിൽ ഇത്രയധികം മീൻകിട്ടുന്നതെന്ന് തൊഴിലാളികൾ പറഞ്ഞു. 500 - 600 രൂപയക്ക് വിറ്റുപോകുന്ന നെയ്‌മീനുകൾ കിലോയ്ക്ക് 170ന് കിട്ടിയതോടെ തിരക്കും വർദ്ധിച്ചു. കച്ചവടക്കാർക്കും നല്ല ലാഭത്തിലാണ് മീനുകൾ കിട്ടിയത്. ഇവയ്ക്ക് പുറമേ ആവോലി, ക്ലാത്തി, ചൂര എന്നിവയും ഇന്നലെ കൂടുതലായി കിട്ടി. ട്രോളിംഗ് കഴിഞ്ഞശേഷം ആദ്യമായാണ് നെയ്‌മീൻ ചാകര കിട്ടുന്നതെന്ന് തൊഴിലാളികൾ പറഞ്ഞു.