തിരുവനന്തപുരം: വഴുതക്കാട് കോട്ടൻഹിൽ നഴ്സറി സ്‌കൂളിനു സമീപം മോഷണ മുതലുകളുമായി ബൈക്കിൽ കറങ്ങിയ രണ്ടു പേർ മ്യൂസിയം പൊലീസിന്റെ പിടിയിൽ. വിളപ്പിൽശാല നെടുംകുഴി ആഴാന്ത കുഴിവിള പുത്തൻവീട്ടിൽ കണ്ണൻ (27), മലയിൻകീഴ് വിളവൂർക്കൽ പൊറ്റയിൽ കുളത്തിൽ വീട്ടിൽ അരുൺകുമാർ(26) എന്നിവരാണ് പിടിയിലായത്. ബൈക്കിൽ ചാക്ക്‌കെട്ടുമായി സംശയാസ്‌പദമായ സാഹചര്യത്തിൽ കണ്ട രണ്ടു പേരെ പൊലീസ് തടഞ്ഞു നിറുത്തി പരിശോധിച്ചതിൽ വാഹനങ്ങളിൽ ഉപയോഗിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കളും കണ്ടെത്തുകയും ചോദ്യം ചെയ്‌തതിൽ ഇടപഴഞ്ഞി റോഡിലെ വിനായക വർക്ക്‌ഷോപ്പിൽ നിന്നു മോഷണം നടത്തിയതാണെന്ന് തെളിഞ്ഞു.ഇത്തരത്തിലുള്ള നിരവധി കേസുകൾ ഇവർക്കെതിരെ നിലവിലുണ്ടെന്നും മുമ്പ് ഇത്തരം കേസുകൾക്ക് പിടിയിലായിട്ടുണ്ടെങ്കിലും വാദിക്കു മോഷണ മുതലുകൾ തിരികെ കൊടുത്തു രക്ഷപെടുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.