വെള്ളനാട്:വെള്ളനാട് ചാങ്ങ പുനലാൽ സി.എസ്.ഐ സഭയുടെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സഭയുടെ നേതൃത്വത്തിൽ ആരംഭിച്ച പുനലാൽ ട്രിനിറ്റി ആശുപത്രി ആൻഡ് പാലിയേറ്റീവ് കെയർ സെന്ററിന്റെ ഉദ്ഘാടനം ദക്ഷിണകേരള മഹായിടവക സെക്രട്ടറി ഡോ.പി.കെ.റോസ് ബിസ്റ്റ് നിർവഹിച്ചു.ഡോ.സതീഷ് ഭാസ്ക്കരം,റവ.ജെ.രാജൻ,ഡിസ്ട്രിക്ട് കൗൺസിൽ സെക്രട്ടറി ഡി.സത്യജോസ്,സഭാ പ്രസിഡന്റ് റവ.ഡോ.ബി.എച്ച്.വിൽസ് രാജ്,ജെറിൻ ഗിൽബർച്ച് എന്നിവർ സംസാരിച്ചു.