pipe
പന്തിരിക്കര-കോക്കാട് റോഡിൽ പൈപ്പ് പൊട്ടിയ ഭാഗം

പേരാമ്പ്ര: കുടിവെള്ളപൈപ്പ് പൊട്ടിയൊലിക്കാൻ തുടങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും പരിഹാരമില്ല. കടിയങ്ങാട്-പന്തിരിക്കര റോഡിൽ വിവിധ സ്ഥലങ്ങളിലാണ് പ്രശ്നം. കടിയങ്ങാട് പെട്രോൾ പമ്പിന് സമീപം, പള്ളിക്കുന്ന് എം.യു.പി സ്‌കൂൾ റോഡ്, പന്തിരിക്കര കോക്കാട് റോഡിന് മുൻവശത്തുമായി ഒരു മാസത്തിലധികമായി കുടിവെള്ള പൈപ്പ് പൊട്ടി ഒഴുകാൻ തുടങ്ങിയിട്ട്. വെള്ളം ഇല്ലാത്ത സമയത്ത് മലിനജലം പൈപ്പ് ദ്വാരത്തിലൂടെ അകത്തേക്കുമെത്തും. പകർച്ചവ്യാധികൾക്ക് ഇടയാക്കുമെന്നാണ് ആശങ്ക.