മലയിൻകീഴ് :യുവജനതാദൾ (എസ്) കാട്ടാക്കട നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര ബില്ലിനെതിരെയുള്ള പ്രതിഷേധ സൂചകമായി കർഷകരെ ആദരിച്ചു.മലയിൻകീഴ് ഗ്രാമപഞ്ചായത്തിലെ മണപ്പുറം വാർഡ് അംഗവും മികച്ച ക്ഷീര -സംയോജിത കർഷകനുമായ വി.എസ്.ശ്രീകാന്തിനെ വീട്ടിലെത്തി ജനത ജില്ലാ ജനറൽ സെക്രട്ടറി പള്ളിച്ചൽ വിജയകുമാർ ആദരിച്ചു.യുവജനതാദൾ സംസ്ഥാന കമ്മറ്റി അംഗം മേപ്പൂക്കട ബിനു,ജില്ലാ വൈസ് പ്രസിഡന്റ് അരുവിപ്പാറ സുഭാഷ്,സന്തോഷ്,ഷാജി തുടങ്ങിയവർ പങ്കെടുത്തു.