wafa

ഏറെ നാൾ സ്വപ്നം കൊണ്ടൊരു നിമിഷം സാക്ഷാത്കരിച്ച സന്തോഷത്തിലാണ് നടി വഫ ഖദീജ റഹ്മാൻ. പതിനെട്ടാം പടി, വരനെ ആവശ്യമുണ്ട് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടി വഫ അഭിഭാഷകയായി എൻറോൾ ചെയ്തിരിക്കുകയാണ്. വഫ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്. തിരുവനന്തപുരം നാഷണൽ യൂണിവേഴ്സിറ്റി ഒഫ് ലീഗൽ സ്റ്റഡീസിൽ നിന്നാണ് വഫ എൽ.എൽ.ബി ബിരുദം നേടിയത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തവണ ഓൺലൈനിലൂടെയായിരുന്നു വിദ്യാർത്ഥികളുടെ എൻറോൾമെന്റ് ചടങ്ങ്. ദക്ഷിണ കർണാടക സ്വദേശികളായ അബ്ദുൾ ഖാദർ, ഷാഹിദ ദമ്പതികളുടെ മകളാണ് വഫ.