കിളിമാനൂർ:ഭഗത് സിംഗിന്റെ ജന്മദിനത്തിൽ എ.ഐ.വൈ .എഫ് സംഘടിപ്പിച്ച ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കിളിമാനൂർ മണ്ഡലത്തിൽ പഴയകുന്നുമ്മേൽ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കിളിമാനൂർ പോസ്റ്റാഫീസിനു മുന്നിൽ ധർണ നടത്തി.ജില്ലാ ജോയിന്റ് സെക്രട്ടറി ജി.എൽ.അജീഷ് ഉദ്ഘാടനം ചെയ്തു.ടി.താഹ അദ്ധ്യക്ഷത വഹിച്ചു.രതീഷ് വല്ലൂർ, കെ.ജി ശ്രീകുമാർ എന്നിവർ സംസാരിച്ചു.അരവിന്ദ് കളീലിൽ സ്വാഗതവും എൽ.ആർ.അരുൺ രാജ് നന്ദിയും പറഞ്ഞു.പാപ്പാല ജംഗ്ഷനിൽ പ്രതിഷേധത്തിൽ ജി.എൽ.അജീഷ്, ജി.ബാബുകുട്ടൻ, അരവിന്ദ് കളീലിൽ, കെ.ജി ശ്രീകുമാർ, സതീഷ് കുമാർ,ജയേഷ് രാജൻ എന്നിവർ സംസാരിച്ചു.