കിളിമാനൂർ:കേന്ദ്ര സർക്കാരിന്റെ കർഷക ബില്ലിനെതിരെ യൂത്ത് കോൺഗ്രസ് പുളിമാത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊടുവഴന്നൂർ പാടവരമ്പത്ത് കർഷക ബില്ല് കത്തിച്ച് പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് പുളിമാത്ത് മണ്ഡലം പ്രസിഡന്റ് കണ്ണൻ പുല്ലയിൽ അദ്ധ്യക്ഷത വഹിച്ചു. കൊടുവഴന്നൂർ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിശ്വംഭരൻ പോസ്റ്റ് ഓഫീസിനു മുന്നിൽ നിന്നു തുടങ്ങിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ജി.ജി. ഗിരികൃഷ്ണൻ,വാർഡ് മെമ്പർ സൈജു,യൂത്ത് കോൺഗ്രസ് പ്രവർത്തകരായ വിഷ്ണു,ബൻഷ ആദേശ് സുധർമ്മൻ, ജിഷ്ണു മോഹൻ,സനൽ, ബിജു കരേറ്റു, അർജുൻ, സുജിൻ, രാഹുൽ, അഭിഷേക് എന്നിവർ പങ്കെടുത്തു.