കല്ലമ്പലം:കരവാരം ഗ്രാമ പഞ്ചായത്തിൽ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് വികസന പദ്ധതിയുടെ ഭാഗമായി നവീകരിക്കുന്ന രണ്ട് റോഡുകളുടെ നിർമ്മാണോദ്ഘാടനം അഡ്വ.ബി.സത്യൻ എം.എൽ.എ നിർവഹിച്ചു.ആറാം വാർഡിലെ കുന്നത്ത് വാതുക്കൽ - അപ്പൂപ്പൻ നട റോഡ് 25 ലക്ഷം രൂപയും,രണ്ടാം വാർഡിലെ പാവല്ല - പല്ലാല റോഡ് 10 ലക്ഷം രൂപയും ചെലവഴിച്ചാണ് നിർമ്മാണം.പഞ്ചായത്ത് പ്രസിഡന്റ് ദീപ ഐ.എസ് അദ്ധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.സുരേഷ് കുമാർ, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.