വിതുര: കെ.പി.സി.സി സെക്രട്ടറിമാരായി തിരഞ്ഞെടുത്ത വിതുര സ്വദേശികളായ അഡ്വ. ബി.ആർ.എം.. ഷഫീറിനെയും, അഡ്വ. പി.എസ്. പ്രശാന്തിനെയും കോൺഗ്രസ് ആനപ്പാറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സി.എസ്. വിദ്യാസാഗർ ഫലകവും, പൊന്നാടയും നൽകി. കോൺഗ്രസ് ആനപ്പാറ മണ്ഡലം പ്രസിഡന്റ് ജയപ്രകാശൻനായർ, വിതുര മണ്ഡലം പ്രസിഡന്റ് ജി.ഡി. ഷിബുരാജ്, ലാൽറോഷിൻ. എൽ.കെ, എച്ച്. പീരുമുഹമ്മദ്, തേവിയോട് മോഹനൻ എന്നിവർ പങ്കെടുത്തു.