നെടുമങ്ങാട് :കേരള സർക്കാരിന്റെ നവകേരളീയം കുടിശിക നിവാരണ പദ്ധതിയുടെ ഭാഗമായി പാലോട് സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് സഹകാരികൾക്ക് വിപുലമായ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. ഒക്ടോബർ 31 വരെ ആനുകൂല്യങ്ങൾ ലഭിക്കും.സഹകാരികളുടെ സൗകര്യത്തിനായി ശാഖകൾ തോറും അദാലത്തുകൾ സംഘടിപ്പിച്ചിട്ടുണ്ട്. 5 ന് പാലോട്, 6 ന് നെടുമങ്ങാട്, 7 ന് കല്ലറ, 8 ന് വെഞ്ഞാറമൂട്, 9 ന് വെള്ളനാട് എന്നിങ്ങനെയാണ് അദാലത്തുകൾ നടക്കുക.കാൻസർ, ഹൃദ്രോഗം,തളർവാതം,കിഡ്‌നി സംബന്ധമായ രോഗങ്ങൾ, അപകടത്തിൽ ശാരീരിക വൈകല്യം സംഭവിക്കൽ തുടങ്ങിയ അപേക്ഷകളിൽ രേഖകൾ പരിശോധിച്ച് ഇളവുകൾ നൽകും.കോടതി കേസുകളിലും റവന്യു റിക്കവറിയിലും ഉൾപ്പെട്ട വായ്പകൾക്കും ആനുകൂല്യം ലഭിക്കും. ഒറ്റത്തവണ തീർപ്പാക്കൽ പ്രയോജനപ്പെടുത്തി ആനുകൂല്യങ്ങളിൽ പങ്കാളികളാകണമെന്ന് ബാങ്ക് പ്രസിഡന്റ് എസ്.സഞ്ജയൻ അറിയിച്ചു.ഫോൺ : 0472 2842232, 2840232.

ആനുകൂല്യങ്ങൾ
കാലാവധി കഴിഞ്ഞ എല്ലാത്തരം വായ്പകൾക്കും നില്പ് മുതലിനു തുല്യമായ പലിശ
 50,000 രൂപ വരെയുള്ള വായ്പകൾക്ക് മുതലും പലിശയുടെ 25 % ചേർത്ത് കണക്ക് അവസാനിപ്പിക്കാം
നില്പ് തുക 10,000 - ത്തിൽ താഴെയാണെങ്കിൽ മുതൽ മാത്രം അടച്ചാൽ മതി
1997 ഏപ്രിൽ ഒന്നിന് മുമ്പ് അനുവദിച്ച വായ്പ്പകളിൽ 8 % പലിശ
മരിച്ചു പോയ വായ്പക്കാരുടെ മുതലിനൊപ്പം പലിശയുടെ പകുതി മാത്രം അടച്ചാൽ മതി
കാർഷിക,കാർഷികേതര വായ്പകൾ 7.75 % മുതൽ