വർക്കല:ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ പോഷകസംഘടനയായ ഗുരുധർമ്മ പ്രചരണസഭയുടെ ചാവടിമുക്ക് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ചാവടിമുക്കിൽ നിർമ്മിക്കുന്ന ഗുരുമന്ദിരത്തിന്റെ ശിലാസ്ഥാപനം സഭാ സെക്രട്ടറി സ്വാമി ഗുരുപ്രസാദ് നിർവഹിച്ചു.അഡ്വ.വി.ജോയി എം.എൽ.എ,ഡോ.പി.കെ.സുകുമാരൻ,സഭയുടെ വർക്കല മണ്ഡലം പ്രസിഡന്റ് സുരേഷ്ബാബു,വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ,ഷാജി,സജിത്ത് വിജയരാഘവൻ തുടങ്ങിയവർ പങ്കെടുത്തു.