vld-1

വെള്ളറട: ആന്റിജൻ ടെസ്റ്റ് നടത്താത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വെള്ളറട സി.എച്ച്.സിയിലെ മെഡിക്കൽ ഓഫീസറെ തടഞ്ഞുവച്ചു. പ്രതിദിനം 100 ടെസ്റ്റുകൾ നടത്തുക, കൊവിഡ് രോഗികൾക്ക് നല്ല ഭക്ഷണം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വെള്ളറട സി.ഐ എം. ശ്രീകുമാർ ഡി.എം.ഒയുമായി നടത്തിയ ചർച്ചയിൽ ഉറപ്പ് ലഭിച്ചതോടെ സമരം അവസാനിപ്പിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മുട്ടച്ചൽ സിവിൻ,​ കാനയ്ക്കോട് അജയൻ,​ പനയാട് സുനിൽ,​ ശ്രീജിത്ത്,​ പൊറ്റയാംവിള ബൈജു,​ കത്തിപ്പാറ ഷൈൻ തുടങ്ങിയവർ നേതൃത്വം നൽകി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ എസ്.ആർ. അശോക്,​ എം. രാജ് മോഹൻ,​ തുടങ്ങിയവർ സംസാരിച്ചു.