തിരുവനന്തപുരം: കേരള മീഡിയ അക്കാദമി 2020 - 2021 അദ്ധ്യയന വർഷം നടത്തുന്ന ജേർണലിസം കമ്യൂണിക്കേഷൻ, ടെലിവിഷൻ ജേർണലിസം, പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർടൈസിംഗ് എന്നീ വിഭാഗങ്ങളിലുളള പി.ജി.ഡിപ്ലോമ പ്രവേശനത്തിനുളള സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക അക്കാദമിയുടെ www.keralamediaacademy.org എന്ന വെബ്‌സൈറ്റിൽ പരിശോധിക്കാം. ഇന്റർവ്യൂ ഒക്ടോബർ ഏഴ് മുതൽ ആരംഭിക്കും. സമയവും മറ്റ് വിശദാംശങ്ങളും ഇ-മെയിൽ മുഖേന അപേക്ഷകർക്ക് ലഭിക്കും.