ബാലരാമപുരം:പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ മുഖ്യ രക്ഷാധികാരിയായിട്ടുള്ള സി.എച്ച്.മുഹമ്മദ് കോയ മെമ്മോറിയൽ എഡ്യൂക്കേഷൻ ഫോറം ഏർപ്പെടുത്തിയ കർമ്മ യുവത്വ പുരസ്കാരം നേമം ബ്ലോക്ക് മെമ്പർ എസ്.വീരേന്ദ്രകുമാറിന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സമ്മാനിച്ചു.അഡ്വ.എം.വിൻസെന്റ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് ബഷീർ ബാബു, കെ.പി.സി.സി സെക്രട്ടറി എം.എ.ലത്തീഫ് എന്നിവർ സംബന്ധിച്ചു. അവാർഡ് കമ്മിറ്റി ജനറൽ കൺവീനർ അബൂബക്കർ സ്വാഗതവും എം.മുഹമ്മദ് മാഹീൻ നന്ദിയും പറഞ്ഞു.