rafeek

നാഗർകോവിൽ: കുലശേഖരത്ത് ഗോഡൗണിൽ സൂക്ഷിച്ചിരുന്ന മൂന്നു ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുലശേഖരം, കാവൽസ്ഥലം സ്വദേശി റഫീഖ് (40), ജലീൽ (42) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ ആയിരുന്നു സംഭവം. കുലശേഖരം ഇൻസ്‌പെക്ടർ വിമലയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ റോന്ത് ചുറ്റവേ സംശയാസ്പദമായി വന്ന ടെമ്പോ വാനിൽ പരിശോധന നടത്തിയാണ് നിരോധന പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. തുടർന്ന് അടുത്തുള്ള ഗോഡൗണിൽ ചാക്കുകളിൽ സൂക്ഷിച്ചിരുന്നവ പിടികൂടി. റഫീഖ് പത്ര റിപ്പോർട്ടർ ചമഞ്ഞാണ് പുകയില ഉത്പന്നങ്ങൾ വിറ്റിരുന്നത്.