ldf-rally

തിരുവനന്തപുരം: കൊവിഡ് വ്യാപനം കാരണം സമ്പൂർണ ലോക്ക് ഡൗണിലേക്ക് പോയാൽ സമ്പദ്‌വ്യവസ്ഥ കൂടുതൽ ദയനീയമാകുമെന്ന് ഇന്നലെ ചേർന്ന എൽ.ഡി.എഫ് യോഗം വിലയിരുത്തി. പ്രതിപക്ഷത്തിന്റെയും ബി.ജെ.പിയുടെയും സമരങ്ങൾക്കെതിരെ താഴെത്തട്ടിൽ നിശ്ചയിച്ചിരുന്ന പ്രചാരണജാഥകളും പൊതുയോഗങ്ങളുമടക്കം മാറ്റിവയ്ക്കാൻ യോഗം തീരുമാനിച്ചു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണിത്. ഒക്ടോബർമാസം കേരളത്തിന് നിർണായകമാണെന്ന് യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ഒക്ടോബർ മദ്ധ്യത്തോടെ പതിനയ്യായിരമെങ്കിലും പ്രതിദിന കേസുകൾ കൂടാം.

ജോസ് വിഷയം ചർച്ചയായില്ല

ജോസ് കെ. മാണിയുടെ മുന്നണിപ്രവേശനം ഇന്നലെയും എൽ.ഡി.എഫ് പരിഗണിച്ചില്ല. ജോസ് നിലപാട് പറഞ്ഞ ശേഷം എൽ.ഡി.എഫ് ചർച്ച ചെയ്യുമെന്ന് കൺവീനർ എ. വിജയരാഘവൻ വാർത്താലേഖകരോട് പറഞ്ഞു. അവർ യു.ഡി.എഫിലേക്ക് പോകുമെന്ന് പറയാനാവില്ല. ജോസഫ് എം. പുതുശേരി തിരിച്ചു പോയത് അവനവന്റെ താത്പര്യമനുസരിച്ചാണെന്നും വിജയരാഘവൻ പറഞ്ഞു.

 ​പ്ര​തി​പ​ക്ഷം പു​ക​മ​റ​യു​ണ്ടാ​ക്കു​ന്നു​:​ ​കോ​ടി​യേ​രി

തി​രു​വ​ന​ന്ത​പു​രം​:​ ​സ്വ​ർ​ണ​ക്ക​ട​ത്ത് ​കേ​സി​ൽ​ ​എ​ൽ.​ഡി.​എ​ഫ് ​സ​ർ​ക്കാ​രി​നെ​ ​പി​ടി​കൂ​ടാ​നാ​കു​ന്നി​ല്ലെ​ന്ന് ​വ​ന്ന​തോ​ടെ​ ​ലൈ​ഫ് ​മി​ഷ​നി​ൽ​ ​പു​തി​യ​ ​പ്ര​ചാ​ര​ണം​ ​ന​ട​ത്തി​ ​പു​ക​മ​റ​ ​സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്ന് ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​കോ​ടി​യേ​രി​ ​ബാ​ല​കൃ​ഷ്ണ​ൻ​ ​പ​റ​ഞ്ഞു.​ ​'​യു.​ഡി.​എ​ഫ്,​ ​ബി.​ജെ.​പി​ ​അ​ക്ര​മ​സ​മ​ര​ങ്ങ​ൾ​ക്കെ​തി​രെ​"​ ​എ​ന്ന​ ​മു​ദ്രാ​വാ​ക്യ​വു​മാ​യി​ ​എ​ൽ.​ഡി.​എ​ഫ് ​സം​ഘ​ടി​പ്പി​ച്ച​ ​ബ​ഹു​ജ​ന​ ​കൂ​ട്ടാ​യ്മ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.
വ​ട​ക്കാ​ഞ്ചേ​രി​ ​ഭ​വ​ന​സ​മു​ച്ച​യ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​സി.​ബി.​ഐ​ ​കേ​സ് ​ഏ​റ്റെ​ടു​ത്ത​ത് ​ബി.​ജെ.​പി​യു​ടെ​ ​രാ​ഷ്ട്രീ​യ​ ​തീ​രു​മാ​ന​മാ​ണ്.
ഏ​ജ​ൻ​സി​യെ​ ​ഉ​പ​യോ​ഗി​ച്ച് ​സ​ർ​ക്കാ​രി​നെ​ ​ല​ക്ഷ്യ​മാ​ക്കി​ ​ന​ട​ത്തു​ന്ന​ ​പ്ര​വ​ർ​ത്ത​ന​ത്തി​ന്റെ​ ​ഭാ​ഗ​മാ​ണി​ത്.​ ​സ​ർ​ക്കാ​രി​നെ​തി​രെ​ ​രാ​ഷ്ട്രീ​യ​ക്ക​ളി​ ​ക​ളി​ച്ചി​ട്ട് ​കോ​ൺ​ഗ്ര​സി​ന് ​ഗു​ണ​വു​മു​ണ്ടാ​കാ​ൻ​ ​പോ​കു​ന്നി​ല്ല.​ ​കേ​ര​ള​ത്തി​ൽ​ ​സ​ർ​ക്കാ​ർ​ ​രൂ​പീ​ക​രി​ക്കാ​ൻ​ ​ക​ഴി​യാ​ത്ത​ ​ബി.​ജെ.​പി​യു​ടെ​ ​ല​ക്ഷ്യം​ ​യു.​ഡി.​എ​ഫു​മാ​യി​ ​ര​ഹ​സ്യ​വും​ ​പ​ര​സ്യ​വു​മാ​യ​ ​ധാ​ര​ണ​യു​ണ്ടാ​ക്കി​ ​കു​റ​ച്ചു​ ​സീ​റ്റു​ക​ൾ​ ​നേ​ടു​ക​യാ​ണ്.​ ​അ​ത് ​ന​ട​ക്കാ​ൻ​ ​പോ​കു​ന്നി​ല്ലെ​ന്നും​ ​കോ​ടി​യേ​രി​ ​പ​റ​ഞ്ഞു.​ ​സി.​പി.​ഐ​ ​സം​സ്ഥാ​ന​ ​അ​സി.​ ​സെ​ക്ര​ട്ട​റി​ ​സ​ത്യ​ൻ​ ​മൊ​കേ​രി​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​എം.​ ​വി​ജ​യ​കു​മാ​ർ,​ ​ജി.​ആ​ർ.​ ​അ​നി​ൽ​ ​തു​ട​ങ്ങി​യ​ ​ഇ​ട​തു​മു​ന്ന​ണി​ ​നേ​താ​ക്ക​ൾ​ ​സം​ബ​ന്ധി​ച്ചു.