തിരുവനന്തപുരം: യൂട്യൂബിലൂടെ ഡബിംഗ് ആർട്ടിസ്റ്റ് ഭാഗ്യ ലക്ഷ്മിയെ അപമാനിച്ചെന്നാരോപിച്ച് മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്തിരുന്ന കേസിൽ സംവിധായകൻ ശാന്തിവിള ദിനേശിന് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചു. തന്റെ മുൻകാല ജീവിതത്തെക്കുറിച്ച് ദിനേശ് അപമാനകരമായ പ്രസ്താവന നടത്തുകയാണെന്നാണ് ഭാഗ്യലക്ഷ്മിയുടെ പരാതി. അപമാനിച്ചതിനും സമൂഹമാദ്ധ്യമത്തിലൂടെ വാർത്ത പ്രചരിപ്പിച്ചതിനുമാണ് ശാന്തിവിള ദിനേശിനെതിരെ മ്യൂസിയം പൊലീസ് കേസെടുത്തത്.