iti

തിരുവനന്തപുരം: ഐടിഐ പ്രവേശനത്തിന് ഇന്ന് വൈകിട്ട് അഞ്ച് വരെ അപേക്ഷിക്കാം. ഐടിഐയിലെ എല്ലാ ട്രേഡുകളും മുൻഗണനാക്രമത്തിൽ ഓൺലൈൻ അപേക്ഷയിൽ ഉൾപ്പെടുത്തണം. http://itiadmissions.kerala.gov.in വെബ്സൈറ്റിലാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാ ഫീസായ 100 രൂപ അടക്കുന്നതിന് സാങ്കേതിക ബുദ്ധിമുട്ട് ഉള്ളവർക്ക് അടുത്തുള്ള ഐടിഐയെ സമീപിക്കാം. പട്ടിക വർഗ്ഗം, ന്യൂനപക്ഷം, എൽഎംഎഫ് വനിതാ ട്രെയിനികൾ എന്നിവരിൽ നിന്നും വേണ്ടത്ര അപേക്ഷകൾ ലഭിച്ചിട്ടില്ല. ആകെ സീറ്റുകളുടെ 10 ശതമാനം മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി സംവരണം ചെയ്തിട്ടുണ്ട്. വിശദവിവരങ്ങൾ det.kerala.gov.in വെബ്സൈറ്റിലെ ഐറ്റിഐ അഡ്മിഷൻ 2020 ൽ പ്രസിദ്ധീകരിച്ചിട്ടുള്ള പ്രോസ്‌പെക്ടസിൽ ലഭിക്കും.