tobacco

കൊട്ടാരക്കര : നിരോധിത പുകയില ഉത്പന്നങ്ങളുടെ വിപണനം വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ കൊല്ലം റൂറൽ മേഖലയിൽ ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ ഐ.പി.എസിന്റെ നിർദ്ദേശ പ്രകാരം വ്യാപക റെയിഡ്. റൂറൽ ജില്ലയിലെ 47 കേന്ദ്രങ്ങളിൽ റെയിഡ് നടത്തുകയും 11 കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. കുണ്ടറ, കിഴക്കേ കല്ലട, ശാസ്താംകോട്ട, ശൂരനാട്, കൊട്ടാരക്കര, പുത്തൂർ, എഴുകോൺ, പത്തനാപുരം, അഞ്ചൽ ഏരൂർ, കുളത്തൂപ്പുഴ എന്നീ സ്റ്റേഷനുകളിൽ ഓരോ കേസുകൾ രജിസ്റ്റർ ചെയ്തു. കൊട്ടാരക്കര, കലയപുരം പെരുങ്കുളം, സുഭാഷ് ഭവനത്തിൽ സുഭാഷ് (49), ശൂരനാട് പോരുവഴി, കമ്പലടി, ചാന്നായികുന്ന് മഠത്തിലഴികത്ത് വീട്ടിൽ മുഹമ്മദ് ഷുറൈബ് (30), ഏരൂർ പത്തടി ചരുവിള പുത്തൻ വീട്ടിൽ സജീർ (45) കുളത്തൂപ്പുഴ ഇ.എസ്.എം കോളനിയിൽ ബ്ലോക്ക് നമ്പർ 39 ൽ ഷഹീൻ മൻസിലിൽ നസീർ (47) , പത്തനാപുരം മഞ്ചള്ളൂർ, കാരംകോട് ലക്ഷം വിട്ടിൽ സുബേർ (49) ഏരൂർ വില്ലേജിൽ ഭാരതീപുരം പഴയന്നൂർ എൽ.പി.എസിന് സമീപം പ്രണവത്തിൽ ദിൽകുമാർ (52), കുണ്ടറ മുളവന വില്ലേജിൽ മുളവന ചേരിയിൽ വിജേഷ് ഭവനിൽ വിജയരാജൻ (53),ശാസ്താംകോട്ട കടമ്പനാട് സൗത്ത് ഏഴാം മൈൽ കിണറുവിള കിഴക്കതിൽ വീട്ടിൽ നടരാജൻ (60), അഞ്ചൽ ഇടമുളക്കൽ വില്ലേജിൽ വാഴോട്ട് ചരുവിള വീട്ടിൽ ബേബി (54) , പുത്തൂർ പവിത്രേശ്വരം കരിമ്പിൻപുഴ താഴം മുള്ളംവാകത്തിൽ ​ ത്യാ​ഗരാജൻ (53) , കിഴക്കേകല്ലട പരിച്ചേരി കോട്ടലഴികത്ത് വീട്ടിൽ വിജയൻ(57), എഴുകോൺ, കല്ലുംപുറം കോവിൽ വടക്കതിൽ തെക്കതിൽ അജയകുമാർ(41) എന്നിവർക്കെതിരെയാണ് കേസ് എടുത്തത്. എല്ലാ കേസുകളിലും ജുവനൈൽ ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് നടപടികൾ സ്വീകരിച്ചതായി ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ ഐ.പി.എസ് അറിയിച്ചു.