muslim

തൃക്കരിപ്പൂർ: ഉടുമ്പുന്തല സ്വദേശി കണ്ടംവിറ്റ കല്യാണിയമ്മയെന്ന 83കാരിയുടെ അവസാന ആഗ്രഹമായിരുന്നു സ്വർണാഭരണവും സമ്പാദ്യവും മരണ ശേഷം ഒളവറ മുണ്ട്യ ദേവസ്വത്തിന് കൈമാറാൻ. പറയാൻ മറ്റാരും ഇല്ലാത്തതിനാൽ ഒസ്യത്തു പോലെ പറഞ്ഞേൽപ്പിച്ചത് അയൽവാസിയായ ഷാഹിനയെന്ന മുസ്ലീം യുവതിയെ. കല്യാണി മരിച്ചിട്ട് പന്ത്രണ്ടാം ദിനം ഷാഹിന ആഗ്രഹം നിറവേറ്റി.

ജീവിത കാലത്തിനിടെ കല്ല്യാണിയമ്മ കൂലിപ്പണിയെടുത്ത് സമ്പാദിച്ച ഒരു സ്വർണ്ണമാലയും 1,32,000 രൂപയുമായിരുന്നു സമ്പാദ്യം. അയൽവാസിയും കുടുംബശ്രീയിലെ സഹപ്രവർത്തകയുമായ കല്യാണിയമ്മ തന്റെ
സമ്പാദ്യമെല്ലാം ഒളവറ മുണ്ട്യദേവസ്വത്തിന് കൈമാറാൻ ഏൽപ്പിച്ചിട്ടുണ്ടെന്നും ഷാഹിന ഉടുമ്പുന്തല മുസ്ലീം ജമാഅത്ത് കമ്മിറ്റിയെ അറിയിക്കുകയായിരുന്നു. തുടർന്ന് ഭാരവാഹികൾ ഒളവറ മുണ്ടുട്യ ദേവസ്വത്തെ വിവരം അറിയിച്ചതോടെ ഇവർ ഏറ്റുവാങ്ങാനെത്തി.

ഉടുമ്പുന്തല മുസ്ലിം ജമാഅത്ത് പ്രസിഡന്റ് വി.കെ. ബാവ, ജനറൽ സെക്രട്ടറി എം.ടി.പി. അബ്ദുൽ ഗഫൂർ, സഹ ഭാരവാഹികളായ വി.ടി. ഷാഹുൽ ഹമീദ്, റസാക്ക് പുനത്തിൽ, ഒളവറ മുണ്ട്യ ദേവസ്വം ബോർഡ് കമ്മിറ്റി പ്രസിഡന്റ് മുകുന്ദൻ, ജനറൽ സെക്രട്ടറി രാജേഷ്, സഹ ഭാരവാഹികളായ കെ.പി. വിജയൻ, വി.വി. ഭാസ്‌ക്കരൻ, പി. നാരായണൻ എന്നിവർ പങ്കെടുത്തു.