അനൂപ് മേനോൻ ആദ്യമായി സംവിധാനം ചെയ്ത കിംഗ് ഫിഷിനെ പ്രശംസിച്ച് മോഹൻലാൽ.അതിമനോഹരവും വ്യത്യസ്തവുമായ സിനിമയെന്നാണ് കിംഗ്ഫിഷിനെക്കുറിച്ച് മോഹൻലാൽ അഭിപ്രായപ്പെട്ടത്.കഴിഞ്ഞ ദിവസം മോഹൻലാലിന് വേണ്ടി കിംഗ് ഫിഷ് പ്രദർശിപ്പിച്ചിരുന്നു.
''ഈ സിനിമ സഞ്ചരിക്കുന്ന വഴികൾ അസാധാരണവും പ്രകാശം നിറഞ്ഞതുമാണ്. കാലങ്ങളോളം ഇത്തരം സിനിമകൾ ഉണ്ടാവട്ടെയെന്ന് മോഹൻലാൽ ആശംസിച്ചു.
അനൂപ് മേനോൻ, രഞ്ജിത്ത്, നിഥിൻ രൺജി പണിക്കർ, നിരഞ്ജന അനൂപ്, ദുർഗാകൃഷ്ണ, ദിവ്യപിള്ള എന്നിവരാണ് കിംഗ് ഫിഷിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രശസ്ത സ്റ്റിൽ ഫോട്ടോഗ്രാഫറായ മഹാദേവൻ തമ്പി ഇൗ ചിത്രത്തിലൂടെ ഛായാഗ്രാഹകനായി അരങ്ങേറ്റം കുറിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. എഡിറ്റിംഗ് - സിയാൻ ശ്രീകാന്ത്