bond

കിളിമാനൂർ:കാരേറ്റ് പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള കെ.എസ്.ആർ.ടി.സിയുടെ പുതിയ ബോണ്ട് സർവീസ് ബി.സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.യാത്രക്കാർക്ക് ഇരുചക്രവാഹനങ്ങൾ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്യുന്നതിന് പുളിമാത്ത് ഗ്രാമപഞ്ചായത്ത് സൗകര്യം ഒരുക്കിയിട്ടുണ്ടന്നും സ്ഥിര യാത്രക്കാർക്ക് ബസിൽ സീറ്റ് ഉറപ്പാക്കി ഓഫീസ് / സ്ഥാപനങ്ങളുടെ മുന്നിൽ ഇറങ്ങുന്നതിനും വൈകിട്ട് തിരികെ വരുന്നതിനും സൗകര്യമുണ്ടാകുമെന്നും എം.എൽ.എ അറിയിച്ചു.പുളിമാത്ത് പഞ്ചായത്ത് പ്രസിഡൻറ് ബി.വിഷ്ണു അദ്ധ്യക്ഷത വഹിച്ചു.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിനു,കെ.എസ്.ആർ.ടി.സി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.