nivas

കിളിമാനൂർ: കാരേറ്റെ കാർ അപകടത്തിൽപെട്ട യുവാവും മരിച്ചു.വെഞ്ഞാറമൂട് നാഗരുകുഴി നിവാസ് മൻസിലിൽ നിവാസ് (31) ആണ് മരിച്ചത്.

സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാവിലെയാണ് നിവാസ് മരിച്ചത്.

അപകടത്തിൽ നാല് പേർ സംഭവസ്ഥലത്തുവച്ച് മരിച്ചിരുന്നു. വെഞ്ഞാറമൂട് നാഗരുകുഴി മുല്ലമംഗലത്ത് വീട്ടിൽ ഷെമീർ (31), കടയ്ക്കൽ മതിര എൻ .ബി .എച്ച്. എസ് മൻസിലിൽ നവാസ് പീരു മുഹമ്മദ് (സുൽഫി ,39), കഴക്കൂട്ടം ചിതമ്പര വിളാകത്ത് ലാൽ ( 45 ), തിരുവനന്തപുരം കവടിയാർ സ്വദേശി നജീബുദ്ദീൻ (35) എന്നിവരാണ് അന്ന് മരിച്ചത്.

തിങ്കളാഴ്ച പുലർച്ചെ 1.30 ന് കാരേറ്റ് ജംഗ്ഷന് സമീപമായിരുന്നു അപകടം. സുഹൃത്തുക്കളായ ഇവർ സുൽഫിയുടെ കടയ്ക്കലുള്ള വീട്ടിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുമ്പോൾ കരേറ്റ് ജംഗ്ഷന് നമീപം കാർ നിയന്ത്രണംവിട്ട് കലുങ്കിൽ ഇടിക്കുകയായിരുന്നു.കാർ അതിവേഗത്തിലായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻ ഭാഗം പൂർണ്ണമായും തകർന്നു. ഫയർഫോഴ്സ് എത്തിയാണ് വാഹനത്തിനുളളിൽ അകപ്പെട്ടവരെ പുറത്തെടുത്തത്.മരിച്ച നിവാസിന്റെ ഭാര്യ: ആൽഫിയ, മകൻ: ഖാലിദ്.