vijayakumar

കല്ലമ്പലം: ഇരുമ്പ് തോട്ട ഉപയോഗിച്ച് മരത്തിൽ നിന്നു ഉണക്ക ശിഖരങ്ങൾ ഒടിക്കുന്നതിനിടയിൽ ഗൃഹനാഥൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. നാവായിക്കുളം കടമ്പാട്ടുകോണം ഫാർമസി ജംഗ്ഷനിൽ വി.ജി നിലയത്തിൽ വിജയകുമാർ (56 - റിട്ട തിരുവിതാംകൂർ ദേവസ്വം ബോർഡ്) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു സംഭവം. ലൈനിൽ നിന്ന് ഷോക്കേറ്റ് ദൂരേക്ക് തെറിച്ച് വീഴുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴി മദ്ധ്യേ മരിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്ക്കരിക്കും. ഭാര്യ: ഗീതകുമാരി. മക്കൾ: ഗ്രീഷ്മ, വർഷ. മരുമക്കൾ: സന്തോഷ്‌കുമാർ, രഞ്ജിത്.

ചിത്രം: വിജയകുമാർ