കിളിമാനൂർ:കർഷക ബില്ലുകൾ കർഷകദ്രോഹമാണെന്നാരോപിച്ച് ആൾ ഇന്ത്യ കിസാൻ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അടയമൺ മുരളീധരന്റെയും ജില്ലാ പ്രസിഡന്റ് എം.എസ്.അനിലിന്റെയും നേതൃത്വത്തിൽ കിസാൻ കോൺഗ്രസ് ആറ്റിങ്ങൽ,ചിറയിൻകീഴ്, വർക്കല നിയോജകമണ്ഡലം പ്രസിഡന്റുമാരും ജില്ലാ ഭാരവാഹികളുടെയും നേതൃത്വത്തിൽ ആറ്റിങ്ങൽ പോസ്റ്റോഫീസിന് മുന്നിൽ ഉപവാസം നടത്തി.കിസാൻ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റുമാരായ രാജേഷ്,സുരേഷ് ബാബു,മനോജ്, റോബിൻ കൃഷ്ണൻ, നിയോജക മണ്ഡലം പ്രസിഡന്റുമാരായ അബ്ദുൽ അസിസ്,ഹരിദാസ്,ഷിഹാബുദ്ദീൻ,അശോകൻ,ഭദ്രൻ,ബേബി,മണികണ്ടൻ എന്നിവർ പങ്കെടുത്തു.