v
പാങ്ങോട് ഗ്രാമ പഞ്ചായത്ത് ബഡ്സ് സ്കൂളിൻെറ ഉദ്ഘാടനം പ്രസിഡന്റ് എസ്.ഗീത നിർവഹിക്കുന്നു

വെഞ്ഞാറമൂട്: പാങ്ങോട് ഗ്രാമപഞ്ചായത്തിൽ വട്ടക്കരിക്കകം വാർഡിലെ ബഡ്സ് സ്കൂളിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് എസ്. ഗീത നിർവഹിച്ചു. പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ വട്ടക്കരിക്കകം ജംഗ്ഷനിലുള്ള 40 സെന്റ് വസ്തുവിലാണ് കെട്ടിടം നിർമ്മിച്ചത്. പഞ്ചായത്ത് വിഹിതമായി 29 ലക്ഷം രൂപയും ബ്ലോക്ക്പഞ്ചായത്ത് വിഹിതമായി 11 ലക്ഷം രൂപയും ജില്ലാ പഞ്ചായത്തിൽ നിന്ന് 14 ലക്ഷം രൂപയും ഉൾപ്പെടെ 54 ലക്ഷം രൂപ ചെലവിലായിരുന്നു നിർമ്മാണം. ത്രിതല പഞ്ചായത്തുകളുടെയും കുടുംബശ്രീ മിഷൻെറയും സംയുക്ത സംരംഭമാണ് പഞ്ചായത്ത് ബഡ്സ് സ്കൂൾ.

പഞ്ചായത്ത് വെെസ് പ്രസിഡന്റ് ലളിതാകുമാരിയുടെ അദ്ധ്യക്ഷതയിൽ സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ.എം. റജീന, വിഷ്ണു, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എം.എം. ഷാഫി, അശ്വതി പ്രദീപ്, വി. ഷീജ, എ.എൻ. അൻസാരി, കോൺഗ്രസ് പാങ്ങോട് മണ്ഡലം പ്രസിഡന്റ് കൊച്ചാലുംമൂട് നിസാമുദ്ദീൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടി. ഷംനാദ്, കോൺഗ്രസ് ഭരതന്നൂർ മണ്ഡലം പ്രസിഡന്റ് സതി തിലകൻ, എസ്.ഡി.പി.ഐ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അൻവർ പഴവിള, വെൽഫെയർ പാർട്ടി നേതാവ് ചക്കമല ഷാനവാസ്, സി.ഡി.എസ് ചെയർപേഴ്സൺ സുനിത, ഐ.സി.ഡി.എസ് സൂപ്പർവെെസർ അംബികാ അന്തർജനം,​ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സജീവ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.