തിരുവനന്തപുരം: നൂറ് സർക്കാർ സ്‌കൂളുകൾ ആധുനികവത്കരിച്ചു. 19.42 ലക്ഷം ചതുരശ്ര വിസ്തൃതിയിൽ 1617 ക്ലാസ്, സ്മാർട്ട് റൂമുകൾ, 248 ലാബുകൾ, 62 ഹാളുകൾ, 82 അടുക്കള, ഡൈനിംഗ് ഹാളുകളും, 2573 ശൗചാലയങ്ങളുമാണ് സജ്ജമാക്കിയതെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു. 90 സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഒക്ടോബർ 3ന് രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിങ്ങിലൂടെ നിർവഹിക്കും.