വർക്കല:കൊവിഡ് മൂലം താത്കാലികമായി നിർത്തിവെയ്ക്കുകയും പുനരാരംഭിക്കുകയും ചെയ്ത തിരുവനന്തപുരം ന്യൂഡൽഹി കേരള എക്സ്പ്രസ് വർക്കലയിൽ വീണ്ടും സ്റ്റോപ്പ് അനുവദിച്ചു.റെയിൽവേ ജീവനക്കാരും,വർക്കല പൗരാവലിയും ചേർന്ന് സ്വീകരണം നൽകി.യാത്രക്കാർക്ക് എം.ജി.എം സ്കൂളിന്റെ നേതൃത്വത്തിൽ മാസ്ക്, സാനിറ്റൈസർ,ഗ്ലൗസു കൾ വിതരണംചെയ്തു.വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷൻ മാനേജർ ശിവാനന്ദൻ, സ്റ്റേഷൻ മാസ്റ്റർ പ്രസന്നകുമാർ,അദ്ധ്യാപകരായ സാജൻ,കൃഷ്ണകുമാർ,റെയിൽവേ ജീവനക്കാരായ മുരുകൻ പിള്ള, ബിജുരാജ്,വർക്കല പൗരസമിതി പ്രവർത്തകരായ സപ്രു,ദാസൻ,അജീഷ് എന്നിവർ സംബന്ധിച്ചു.