കിളിമാനൂർ: സംസ്ഥാന സർക്കാരിന്റെ സിവിൽസർവീസ് ധ്വംസനങ്ങൾക്കെതിരെ അദ്ധ്യാപകരുടെയും ജീവനക്കാരുടെയും സംയുക്ത സമരസമിതിയായ സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേർസ് ഓർഗനൈസേഷൻ (സെറ്റോ)കിളിമാനൂർ മേഖല കമ്മിറ്റി 'ജനമുന്നേറ്റ സംരക്ഷണ സദസ് നടത്തി. കിളിമാനൂർ സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന സമാപന സമ്മേളനം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.കെ. ഗംഗാധര തിലകൻ ഉദ്ഘാടനം ചെയ്തു. എൻ.ഒ അസോസിയേഷൻ ബ്രാഞ്ച് പ്രസിഡന്റ് ഹരിശങ്കർ ജെ. കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി എൻ.ആർ. ജോഷി, കെ.പി.എസ്.ടി.എ ജില്ലാ ട്രഷറർ എ.ആർ. ഷമീം, എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മടത്തിനാപ്പുഴ ശ്രീകുമാർ, അജികുമാർ.ജി, കെ. സജീവ്, ബ്രാഞ്ച് സെക്രട്ടറി ജയൻ. വി, ട്രഷറർ അരുൺകുമാർ എന്നിവർ സംസാരിച്ചു.