ck-hareendran

പാറശാല: കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സി.കെ.ഹരീന്ദ്രൻ എം.എൽ.എയെയും ഭാര്യയെയും നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ നടത്തിയ ആന്റിജൻ പരിശോധനയിലാണ് ഇരുവർക്കും രോഗം കണ്ടെത്തിയത്. തുടർന്ന് എം.എൽ.എ ഒപ്പമുണ്ടായിരുന്ന സ്റ്റാഫംഗങ്ങളോട് ക്വാറന്റൈനിൽ പ്രവേശിക്കാൻ നിർദ്ദേശിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹവുമായി സമ്പർക്കം പുലർത്തിയിട്ടുള്ളവരും വിവിധ മീറ്റിംഗുകളിൽ പങ്കെടുത്തവരും സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കണമെന്നും എം.എൽ.എ അഭ്യർത്ഥിച്ചിട്ടുണ്ട്.