വർക്കല :ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രകൃതി ചികിത്സ ഉൾപ്പെടെ വിവിധ ചികിത്സാ സംവിധാനങ്ങൾ ഒരുക്കിയതായി ആശുപത്രി സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അറിയിച്ചു. ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ഒക്ടോബർ രണ്ടുമുതൽ എട്ടുവരെ പ്രശസ്ത പ്രകൃതി ചികിത്സ ഡോക്ടർമാരായ ജെ.എസ്. ജയകുമാർ, അമൃത എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകൾ.പ്രകൃതിചികിത്സ, യോഗ, അക്യുപഞ്ചർ, ജലചികിത്സ, സ്റ്റീം ബാത്ത്, സ്പൈനൽ ബാത്ത്, ഹിപ്പ് ബാത്ത്, മഡ് തെറാപ്പി, സൺ ബാത്ത്, ഡയറ്റ് തെറാപ്പി, അക്യുപ്രെഷർ തുടങ്ങിയ ചികിത്സകൾ ഇവിടെ നിന്ന് ലഭ്യമാകും. എല്ലാ ദിവസവും രാവിലെ ഏഴ് മുതൽ എട്ടുവരെയും വൈകിട്ട് നാലുമുതൽ അഞ്ചുവരെയും യോഗ,​ മെഡിറ്റേഷൻ ക്ലാസുകൾ ഉണ്ടായിരിക്കും. ചികിത്സകൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ ഒ.പി,ഐ.പി വിഭാഗത്തിൽ നൽകും. ഒക്ടോബർ രണ്ടിന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ സൗജന്യ പരിശോധനകളും ചികിത്സയ്ക്ക് 20 ശതമാനം ഡിസ്കൗണ്ടും നൽകും.

ചികിത്സാ പാക്കേജുകൾ: അഞ്ചുദിവസത്തെ ശുചീകരണ ചികിത്സ (2500 രൂപ),​ ഏഴ് ദിവസത്തെ ആസ്മ പ്രതിരോധ ചികിത്സ (3500 രൂപ),​ പത്തു ദിവസത്തെ ജീവിതശൈലീ രോഗ ചികിത്സ (5000 രൂപ ), അമിതവണ്ണം കുറയ്ക്കുന്ന സ്പെഷ്യൽ ചികിത്സ ( 7500 രൂപ)​.പരിശോധനകൾക്കും പ്രത്യേക ഇളവുകൾ ലഭിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും -9400050200, 04702602248 എന്നീ നമ്പരുകളിൽ ബന്ധപ്പെടണമെന്ന് ആശുപത്രി സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അറിയിച്ചു.