v

വെഞ്ഞാറമൂട്: കല്ലറ പാങ്ങോട് കർഷക സമരത്തിന്റെ 82-ാമത് അനുസ്മരണ സമ്മേളനം കേരള ഫ്രീഡം ഫെെറ്റേഴ്സ് അസോസിയേഷന്റെയും കോൺഗ്രസ് പാങ്ങോട് മണ്ഡലം കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ നടന്നു. കല്ലറ രക്തസാക്ഷി മണ്ഡപത്തിന് മുന്നിലും പാങ്ങോട് പൊലീസ് സ്റ്റേഷന് സമീപത്തെ സമര ഭടന്മാരുടെ സ്മൃതി കുടീരത്തിലും പുഷ്പാർച്ചന നടത്തി.

കോൺഗ്രസ് പാങ്ങോട് മണ്ഡലം പ്രസിഡന്റ് കൊച്ചാലുംമൂട് നിസാമുദ്ദിൻെറ അദ്ധ്യക്ഷതയിൽ പാങ്ങോട് ജംഗ്ഷനിൽ നടന്ന അനുസ്മരണ സമ്മേളനം മുൻ ഡി.സി.സി പ്രസിഡന്റ് കെ. മോഹൻകുമാർ ഉദ്ഘാടനം ചെയ്തു.

കേരള ഫ്രീഡം ഫെെറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഹംസ ജമാൽ ലബ്ബ, കെ.പി.സി.സി മെമ്പർ ബി.എൽ. കൃഷ്ണ പ്രസാദ്, പാങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഗീത, കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. ശിവദാസൻ, ഡി.സി.സി മെമ്പർ പാങ്ങോട് വിജയൻ, കോൺഗ്രസ് ഭരതന്നൂർ മണ്ഡലം പ്രസിഡന്റ് സതി തിലകൻ, യൂത്ത് കോൺഗ്രസ് പാങ്ങോട് മണ്ഡലം പ്രസിഡന്റ് ടി. ഷംനാദ്, കോൺഗ്രസ് പാങ്ങോട് മണ്ഡലം സെക്രട്ടറി എ. നൗഷാദ്, ഗഫൂർ പഴവിള, കുന്നിൽ ഫസിൽ, അനിൽകുമാർ, ഹരീഷ് തുടങ്ങിയവർ സംസാരിച്ചു. 1938ലെ കർഷക സമരത്തിൽ പങ്കെടുത്ത് രക്തസാക്ഷികളായ സമര ഭടന്മാരുടെ കുടുംബാംഗങ്ങളെ സമ്മേളനത്തിൽ ആദരിച്ചു.