തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതിക്കേസിൽ സി.ബി.ഐയുടെ എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകിയത് അഴിമതി മൂടിവയ്ക്കാനാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
സി.ബി.ഐ അവരുടെ പണിയെടുക്കട്ടെയെന്ന് പറഞ്ഞ് 24 മണിക്കൂർ കഴിയും മുമ്പ് സി.ബി.ഐയുടെ പണി അവസാനിപ്പിക്കാനുള്ള പണിയാണ് മുഖ്യമന്ത്രി നടത്തിയത്. അഴിമതിയിൽ സർക്കാരിന് വ്യക്തമായ പങ്കുണ്ടെന്നുള്ളതിനാലാണ് സി.ബി.ഐ അന്വേഷണം മുടക്കാൻ എല്ലാ വഴികളിലൂടെയും ശ്രമിക്കുന്നത്.
അഴിമതി നടത്തുകയും അത് മറച്ചു വയ്ക്കാൻ പൊതു പണം ധൂർത്തടിക്കുകയുമാണ്. അതിന് കേരള ജനത ഇടതുമുന്നണിക്ക് തക്കതായ ശിക്ഷ നൽകുമെന്നും ചെന്നിത്തല പറഞ്ഞു.