jail

തിരുവനന്തപുരം: പതിനായിരം രൂപ കെെക്കൂലി വാങ്ങിയ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനായിരുന്ന കൊട്ടാരക്കര പ്രിയദർശിനി നഗർ ലിബിൻ ഭവനിൽ എ. പൊന്നച്ചനെ പ്രത്യേക വിജിലൻസ് കോടതി മൂന്ന് വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ ആറ് മാസം അധികം തടവ് അനുഭവിക്കണം.

അഴിമതി നിരോധന നിയമത്തിലെ രണ്ട് വകുപ്പുകൾ പ്രകാരം ആറ് വർഷത്തെ കഠിന തടവിനാണ് ശിക്ഷിച്ചത്. എന്നാൽ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. കൊട്ടാരക്കര ഡിവിഷണൽ അക്കൗണ്ട് ഒാഫീസറായിരുന്ന പൊന്നച്ചനെ 2012 ആഗസ്റ്റ് 16നാണ് വിജിലൻസ് അറസ്റ്റു ചെയ്തത്. കരാരുകാരനായ മനോജ് ബാബുവിന്റെ ബില്ല് മാറാനാണ് പ്രതി കെെക്കൂലി ആവശ്യപ്പെട്ടത്. പബ്ളിക് പ്രോസിക്യൂട്ടർ ബിജു മനോഹർ ഹാജരായി.