ksrtc

തിരുവനന്തപുരം: യാത്രക്കാരുടെ അഭിപ്രായം അറിയാൻ ഡിപ്പോകളിൽ 'ഫ്രണ്ടസ് ഒഫ് കെ.എസ്.ആർ.ടി.സി' എന്ന പേരിൽ വാട്സ് ആപ്പ് ഗ്രൂപ്പുകൾ തുടങ്ങും. ഇതിന്റെ ഭാഗമായി ഗാന്ധിജയന്തിയോടനുബന്ധിച്ച് നാളെ മുതൽ എട്ടുവരെ ഉപഭോക്തൃവാരം ആഘോഷിക്കും. സന്നദ്ധ സംഘടകളുടെ സഹായത്തോടെ ഡിപ്പോകൾ വൃത്തിയാക്കുന്നതിനൊപ്പമാണ് ബസ് സർവീസ് മെച്ചപ്പെടുത്തുന്നതിനുവേണ്ടിയുള്ള അഭിപ്രായ സ്വരൂപണവും നടത്തുന്നത്. യൂണിറ്റുകളിൽ പരാതികൾ സ്വീകരിക്കുന്നതിന് പ്രത്യേക ഹെൽപ്പ് ഡെസ്‌കും സ്ഥാപിക്കും.