തിരുവനന്തപുരം: പബ്ളിക് ലൈബ്രറി നിയന്ത്രണങ്ങളോടെ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ പ്രവർത്തിക്കും. റഫറൻസ് ഹാളും പത്രവായനാ മുറികളും തുറക്കില്ല. 10 വയസിന് താഴെയുള്ള കുട്ടികളെയും 60 വയസിന് മുകളിലുള്ളവരെയും പ്രവേശിപ്പിക്കില്ല. ഐ.ഡി കാർഡല്ലാതെ പുസ്തകങ്ങൾ റിട്ടേൺ ചെയ്യാം. പുസ്തകങ്ങൾ എടുക്കുന്നതിന് ഐ.ഡി കാർഡ് വേണം. ഷൽഫിൽ നിന്നും നേരിട്ട് പുസ്തകങ്ങൾ എടുക്കാൻ അംഗങ്ങളെ അനുവദിക്കില്ല. ആവശ്യപ്പെടുന്ന പുസ്തകങ്ങൾ ലഭ്യമാക്കും. ലൈബ്രറി വെബ്‌സൈറ്റിൽ പുസ്തകങ്ങളുടെ വിവരങ്ങൾ ലഭ്യമാണ്. ഇ-മെയിൽ മുഖേനയോ വാട്സാപ്പ് മുഖേനയോ അംഗത്വ നമ്പരും പേരും നൽകി പുസ്തകങ്ങൾ ആവശ്യപ്പെടാം. അറിയിപ്പ് ലഭിക്കുന്ന മുറയ്ക്ക് ലൈബ്രറിയിൽ വന്ന് പുസ്തകങ്ങൾ എടുക്കാം.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിലെ പിഴസംഖ്യ ഒഴിവാക്കിയിരുന്നതിന്റെ കാലാവധി അവസാനിച്ചു. ഇന്ന് മുതൽ പിഴസംഖ്യ പൂർണമായും ഈടാക്കും.
വെബ്‌സൈറ്റ്: www.statelibrary.kerala.gov.in, ഇമെയിൽ: keralastatecentrallibrary@gmail.com, വാട്സാപ്പ് നമ്പർ: 7736893884.