തിരുവനന്തപുരം: യുവജനങ്ങളാണ് നമ്മുടെ ഏറ്റവും വലിയ സമ്പത്തെന്നും അവർക്ക് അർഹമായ അംഗീകാരം നൽകേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു.
യുവജനക്ഷേമ ബോർഡ് ഏർപ്പെടുത്തിയ സ്വാമി വിവേകാനന്ദൻ യുവ പ്രതിഭാ പുരസ്കാരം സെൻട്രൽ സ്റ്റേഡിയത്തിൽ സമ്മാനിക്കുകയായിരുന്നു മന്ത്രി. സാമൂഹ്യ പ്രവർത്തനം, മാദ്ധ്യമപ്രവർത്തനം (പ്രിന്റ് മീഡിയ, ദൃശ്യമാധ്യമം), കല, സാഹിത്യം, ഫൈൻ ആർട്സ്, കായികം (പുരുഷൻ, വനിത), ശാസ്ത്രം, സംരംഭകത്വം, കൃഷി എന്നീ മേഖലകളിലെ 25 പ്രതിഭകൾക്കാണു പുരസ്കാരം നൽകിയത്. സംസ്ഥാന തലത്തിലും ജില്ലാതലത്തിലും മികച്ച പ്രവർത്തനം കാഴ്ചവച്ച യൂത്ത് ക്ലബുകൾക്കും പുരസ്കാരം നൽകി.
യുവമാദ്ധ്യമ പ്രവർത്തകനുള്ള 2019ലെ യുവപ്രതിഭാ പുരസ്കാരം മന്ത്രിയിൽ നിന്ന് കേരളകൗമുദി കോട്ടയം ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖർ ഏറ്റുവാങ്ങി. ബോർഡ് വൈസ് ചെയർമാൻ പി.ബിജു അദ്ധ്യക്ഷനായിരുന്നു.