കോവളം: വിഴിഞ്ഞത്തെ മത്സ്യഫെഡ് ഓഫീസറെ നാട്ടുകാർ ഉപരോധിച്ചു.കഴിഞ്ഞ രണ്ടാഴ്ചയായി വിവിധ ആവശ്യങ്ങൾക്കായി മത്സ്യഭവൻ ഓഫീസിൽ എത്തിയിരുന്നവർക്ക് മതിയായ സേവനം ലഭിച്ചിരുന്നില്ല. ഓഫീസർ അവധിയാണെന്ന കാരണം പറഞ്ഞ് കുട്ടികളുടെ വിദ്യാഭ്യാസ സ്കോളർഷിപ്പ് അപേക്ഷ ഫോറം, പുതിയ അംഗങ്ങളെ ചേർക്കുന്നതിനുള്ള ഫോറം എന്നിവയടക്കം നിഷേധിച്ചിരുന്നു. ഇതോടെയാണ് ജനങ്ങൾ രോഷാകുലരായത്. ലീവിലായിരുന്ന ഓഫീസർ ഇന്നെത്തിയതറിഞ്ഞ് തടിച്ച്കൂടിയ ജനക്കൂട്ടം ഓഫീസറെ തടഞ്ഞു. സംഭവം അറിഞ്ഞ് എത്തിയ പൊലിസ് പ്രതിഷേധക്കാരുമായി നടത്തിയ ചർച്ചയിൽ അപേക്ഷ ഫോമുകൾ ഉടൻ തന്നെ ലഭ്യമാക്കാമെന്ന ഉറപ്പ് നൽകിയതോടെയാണ് പ്രതിഷേധമവസാനിച്ചത്.