covid-

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ കൊവിഡ് രോഗികളുടെ എണ്ണം ആദ്യമായി എണ്ണായിരം കടന്നു. 8830 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 67,061 ആയി. 24 മണിക്കൂറിനിടെ 63,682 സാമ്പിളുകൾ പരിശോധിച്ചു. സാമ്പിളുകളുടെ പരിശോധന കൂട്ടിയതാണ് പ്രതിദിന രോഗികളുടെ എണ്ണം വർദ്ധിക്കാൻ കാരണം.7695 പേർ സമ്പർക്ക രോഗികളാണ്. 784 പേരുടെ ഉറവിടം വ്യക്തമല്ല. 123 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. 23 മരണം റിപ്പോർട്ട് ചെയ്തു. ആകെ മരണം 719.എറണാകുളത്ത് പ്രതിദിന രോഗികൾ 1000 കടന്നു. 1056 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. വിവിധ ജില്ലകളിലായി 2,40,884 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇന്നലെ 3536 പേർ രോഗമുക്തി നേടി.