01

പോത്തൻകോട്: വേങ്ങോട് അയണിമൂട്ടിൽ നാല് യുവാക്കളെ ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേരെ പോത്തൻകോട് പൊലീസ് അറസ്റ്റുചെയ്‌തു. പോത്തൻകോട് മങ്കാട്ടുമൂല കോളനി രതീഷ് ഭവനിൽ രതീഷ് (32), മാവുവിളയിൽ സുമേഷ് (38), അവനവഞ്ചേരി കൈപ്പറ്റിമുക്കിൽ രഞ്ചിത്ത് (24), കോരാണി വാങ്കളത്തോപ്പ് കെ.എസ്. ഭവനിൽ ആദർശ് (24) എന്നിവരാണ് പിടിയിലായത്. വേങ്ങോട് സ്വദേശികളായ രാകേഷ്,​ അനീഷ് എന്നിവരെയും രണ്ടു സുഹൃത്തുക്കളെയും പ്രതികൾ വെട്ടിപ്പരിക്കേല്പിക്കുകയായിരുന്നു. ആറ്റിങ്ങൽ, വെഞ്ഞാറമൂട്, മംഗലപുരം പൊലീസ് സ്‌റ്റേഷനുകളിൽ പ്രതികൾക്കെതിരെ കേസുകൾ നിലവിലുണ്ട്. ആറ്റിങ്ങൽ ഡിവൈ.എസ്.പി എസ്.വൈ. സുരേഷിന്റെ നേതൃത്വത്തിൽ പോത്തൻകോട് സി.ഐ ഗോപി. ഡി, എസ്.ഐമാരായ വി.എസ്. അജീഷ്, ഷാബു, റൂറൽ എസ്.പിയുടെ ഷാഡോ ടീം അംഗങ്ങളായ എസ്.ഐ ബിജു ഹക്ക്, സി.പി.ഒമാരായ സുധീർ, അനൂപ്, ഷിജു, സുനിൽരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്‌തു.