തിരുവനന്തപുരം: സർവീസ് പെൻഷൻ വിതരണത്തിനായി ട്രഷറികളിൽ ഇന്നു മുതൽ സമയ ക്രമീകരണം നടത്തും. ആദ്യ പ്രവൃത്തി ദിവസമായ ഇന്ന് രാവിലെ പൂജ്യത്തിൽ അവസാനിക്കുന്ന അക്കൗണ്ടുകളുള്ളവർക്കും ഉച്ചയ്ക്ക് ശേഷം ഒന്നിൽ അവസാനിക്കുന്നവർക്കുമായിരിക്കും പെൻഷൻ വിതരണം ചെയ്യുക. രണ്ടാം ദിവസം രാവിലെ 2, ഉച്ചയ്ക്ക് 3, മൂന്നാം ദിവസം രാവിലെ 4 ഉച്ചയ്ക്ക് 5, നാലാം ദിവസം രാവിലെ 6 ഉച്ചയ്ക്ക് 7, അഞ്ചാം ദിവസം രാവിലെ 8 ഉച്ചയ്ക്ക് ശേഷം 9. ഇന്ന് കഴിഞ്ഞാൽ ഇനി തിങ്കളാഴ്ച മാത്രമേ ട്രഷറികൾ പ്രവർത്തിക്കുകയുള്ളൂ.